കരിങ്ങോൾചിറയിലെ ബണ്ട് തുറന്നു.

Wednesday, 19 May, 2021  ANOOB NOCHIMA

മാള : കനത്ത മഴയിൽ മാള, പുത്തൻചിറ ഗ്രാമപ്പഞ്ചായത്തുകളിലെ പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങുകയും കൊയ്യാറായ നെൽകൃഷി നശിക്കാൻ തുടങ്ങുകയും ചെയ്തതോടെ കരിങ്ങോൾചിറയിലെ ബണ്ട് തുറന്നു. ഇതോടെ പാടശേഖരങ്ങളിലെ വെള്ളമൊഴിയുമെന്നാണ് കർഷകർ കരുതുന്നത്. പാലിപ്പുറം പാടശേഖരം, പകരപ്പിള്ളി-കാരാമ്പ്ര പാടശേഖരം, പാണ്ടിപാടം എന്നിവിടങ്ങളിലെ 80 ഏക്കറിലധികം നെൽകൃഷി നാശത്തെ അഭിമുഖീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഭാഗികമായി ബണ്ട് തുറന്നിരുന്നുവെങ്കിലും വെള്ളക്കെട്ട് ഒഴിയാതിരുന്ന സാഹചര്യത്തിലാണ് ബുധനാഴ്ച ബണ്ട് പൂർണമായും തുറന്നത്.