കൊടുങ്ങല്ലൂർ : കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ ടൗൺഹാളിൽ സംഘടിപ്പിച്ച പഠന ക്യാമ്പ് സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ‘കാർഷിക പ്രശ്‌നങ്ങളും ധനമൂലധനവും’ എന്ന വിഷയത്തിൽ സി. രവീന്ദ്രനാഥ് ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് പി. ആർ വർഗീസ് അധ്യക്ഷനായി. മുരളി പെരുനെല്ലി എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ്, എ. എസ് കുട്ടി, ടി. എ രാമകൃഷ്ണൻ, എം. എം അവറാച്ചൻ, കെ. വി സജു, പി. ഐ സജിത, സി. പി. എം ഏരിയാ സെക്രട്ടറി കെ. ആർ ജൈത്രൻ, എം. എസ് മോഹനൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം എന്ന വിഷയത്തിൽ വി. എം ഷൗക്കത്തും കാർഷികമേഖലയിലെ കോർപറേറ്റ് വത്കരണം എന്ന വിഷയത്തിൽ ഓമല്ലൂർ ശങ്കരനും കാർഷിക ഉത്പാദക സംഘങ്ങളുടെ സംഘാടനവും സാധ്യതകളും എന്ന വിഷയത്തിൽ ഷാജി സഖറിയയും കർഷക സംഘാടനത്തിൽ സോഷ്യൽ മീഡിയയുടെ പങ്ക് എന്ന വിഷയത്തിൽ എസ്. കുമാറും ക്ലാസുകൾ നയിച്ചു. ക്യാമ്പ് ശനിയാഴ്ച സമാപിക്കും.