കരുവന്നൂർ : ഇരിങ്ങാലക്കുട നഗരസഭയുടെയും പൊറത്തിശ്ശേരി ആയുർവേദ ഡിെസ്പൻസറിയുടെയും നേതൃത്വത്തിൽ കർക്കടക മാസാചരണവും കഞ്ഞിക്കിറ്റ് വിതരണവും നടത്തി. പ്രിയദർശിനി കമ്യൂണിറ്റി ഹാളിൽനടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ സുജാ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
ആയുഷ് യോഗ ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും ചെയർപേഴ്‌സൺ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ പൊറത്തിശ്ശേരി ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ദശപുഷ്പങ്ങളുടെ പ്രദർശനവും പത്തില വിഭവങ്ങളും ഒരുക്കിയിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിൻ, കൗൺസിലർ രാജി കൃഷ്ണകുമാർ, മെഡിക്കൽ ഓഫീസർ ഡോ. സ്മിത ടി.വി. എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർമാർ, ആശാ പ്രവർത്തകർ, ഐ.സി.ഡി.എസ്. മെമ്പർമാർ, ഡിസ്പെൻസറി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
September 24, 2023
September 19, 2023
September 11, 2023
September 11, 2023