ചാലക്കുടി : റെയിൽവേ മേല്പാലത്തിനു മുകളിൽ പുതിയ വഴിവിളക്കുകൾ സ്ഥാപിച്ചു. നഗരസഭ, സ്വകാര്യ കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന വഴിയോര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് ചാലക്കുടി-മാള റോഡിലെ റെയിൽവേ മേൽപ്പാലത്തിൽ 22 വാട്ട്‌സ് എൽ. ഇ. ഡി വഴിവിളക്കുകൾ സ്ഥാപിച്ചത്. 122 പുതിയ കാലുകളിലാണ് ഇവ സ്ഥാപിച്ചത്. സോളമൻസ് അഡ്വർടൈസിങ് കമ്പനിയുമായാണ് നഗരസഭ കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. ഏഴു വർഷത്തേക്ക് ഇതിന്റെ അറ്റകുറ്റപ്പണികൾ ഇവർ നടത്തും. വൈദ്യുതി ചാർജും അടയ്ക്കും. വെട്ട് കടവ് പാലം, കോട്ടാറ്റ് പറയൻ തോട് പാലം എന്നിവിടങ്ങളിലും പദ്ധതി പ്രകാരം വഴിവിളക്കുകൾ സ്ഥാപിക്കുമെന്ന് ചെയർമാൻ എബി ജോർജ്, വൈസ് ചെയർമാൻ ആലീസ് ഷിബു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൂസമ്മ ആന്റണി എന്നിവർ അറിയിച്ചു.
September 24, 2023
September 19, 2023
September 11, 2023
September 11, 2023