തൃപ്രയാർ : അനധികൃത വഴിയോരക്കച്ചവടം നിരോധിക്കണമെന്ന് വലപ്പാട് മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജ് എത്രയും വേഗം നടപ്പാക്കണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് വാർഷിക പൊതുയോഗവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാജി ചാലിശ്ശേരി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ആർ.എ. മുഹമ്മദ്, വൈസ് പ്രസിഡന്റ് പി.എം. ബഷീറുദീൻ, ട്രഷറർ ബാസ്റ്റ്യൻ ഊക്കൻ, കെ.എ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവു പുലർത്തിയവരെയും അനുമോദിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.
September 24, 2023
September 19, 2023
September 11, 2023
September 11, 2023