യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Friday, 28 Jul, 2023   HARITHA SONU

ഹരിപ്പാട് : യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ നവീകരിച്ച ഹരിപ്പാട് ഓഫീസിന്റെ ഉദ്ഘാടനം കൊച്ചി റീജൻ ചീഫ് റീജണൽ മാനേജർ കെ.പി. അലക്‌സാണ്ടർ നിർവഹിച്ചു. കെ.എസ്.ആർ.ടി.സി. ബസ് സ്‌റ്റേഷനു തെക്ക് എസ്. ജെ. ടവറിലാണ് പുതിയ ഓഫീസ്. ഹരിപ്പാട് ശാഖാ മാനേജർ എം. മുരുകൻ പാളയത്തിൽ അധ്യക്ഷത വഹിച്ചു. റീജണൽ മാനേജർ നിഷാ മാത്യു, ജില്ലാ ഡിവിഷണൽ മാനേജർ നിജാ വിജയകുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ അഡ്വ. ടി.എസ്. താഹ, നഗരസഭാ കൗൺസിലർ ഉഷാറാണി, കേരള വ്യാപാരി വ്യാവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് വി.സി. ഉദയകുമാർ, ഹോട്ടൽ ആൻഡ്‌ റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാനസമിതി അംഗം വി. മുരളീധരൻ, റോട്ടറി മുൻ അസി. ഗവർണർ ബി. ബാബുരാജ്, എസ്.ജെ. ടവർ മാനേജിങ് ഡയറക്ടർ ജേക്കബ് സാമുവേൽ എന്നിവർ സംസാരിച്ചു.