ചേർത്തല : നഗരസഭാ സഹകരണത്തിൽ കരുവ പാടശേഖരസമിതി 65 ഏക്കർ പാടശേഖത്തിൽനടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പുതുടങ്ങി. വിളവെടുപ്പുദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ശോഭാ ജോഷി, മാധുരി സാബു, കൗൺസിലർമാരായ ബി. ഭാസി, ബാബു മുള്ളൻചിറ, അനൂപ് ചാക്കോ, കൃഷി അസി. ഡയറക്ടർ പ്രമോദ് മാധവൻ, കൃഷി ഓഫീസർ സിജി ഡേവിഡ്, അജിത് കുമാർ, പാടശേഖരസമിതി പ്രസിഡന്റ് വിജയാ പ്രതാപൻ, സെക്രട്ടറി എം. എസ് സിബി തുടങ്ങിയവർ പങ്കെടുത്തത്. അർത്തുങ്കലിൽ ഔഷധഗുണമേറെയുള്ള, രക്തശാലിനെല്ല് വിളവെടുത്തു. മൂന്നരയേക്കർ പാടത്താണ് ചേർത്തല തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിബു എസ്. പത്മം ‘രക്തശാലി’ കൃഷിയിറക്കിയത്. വയനാട്ടിൽനിന്ന് കൃഷി അസിസ്റ്റൻറ് സുനിൽകുമാറാണ് നെല്ല് വാങ്ങി നൽകിയത്.
ഔഷധമെന്നനിലയിൽ മാത്രമാണു വിപണികളിൽ ഇപ്പോൾ രക്തശാലി അരി ലഭിക്കുന്നത്. കൃഷി വ്യാപിപ്പിച്ച് ഔഷധഗുണമേറെയുള്ള അരി എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും നിബു പറഞ്ഞു. വിളവെടുപ്പ് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻറ് സുനിൽകുമാർ മേൽനോട്ടം വഹിച്ചു. ജയറാണി ജീവൻ, അൽഫോൻസ, കർഷകൻ മണിയൻ തുടങ്ങിയവർ പങ്കെടുത്തു. വിപണിയിൽ നെല്ലിനു കിലോയ്ക്ക് 250 രൂപയോളം വിലവരും.
September 26, 2023
September 23, 2023
September 22, 2023
September 19, 2023
September 18, 2023
September 17, 2023
September 15, 2023