ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മദ്യവിരുദ്ധ-ഗാന്ധിമാർഗ പ്രവർത്തകർ കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. കേരള പ്രദേശ് മദ്യവിരുദ്ധസമിതി സംസ്ഥാന പ്രസിഡൻറ് ബേബി പാറക്കാടൻ ഉദ്ഘാടനംചെയ്തു. മദ്യനയം പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എം.ഇ. ഉത്തമക്കുറുപ്പ് അധ്യക്ഷനായി. ബി.ആർ. കൈമൾ കരുമാടി, സി.കെ. വിജയകുമാർ, ഹക്കീം മുഹമ്മദ് രാജാ, തോട്ടുങ്കൽ ജോർജ് ജോസഫ്, രാജു പള്ളിപ്പറമ്പിൽ, എച്ച്. സുധീർ, ആൻറണി കരിപ്പാശ്ശേരി, ഇ. ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു.
September 26, 2023
September 23, 2023
September 22, 2023
September 19, 2023
September 18, 2023
September 17, 2023
September 15, 2023