വയോജനങ്ങളുടെ ആനുകൂല്യങ്ങൾ നിർത്തലാക്കിയ റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് ധർണ നടത്തി.

Monday, 31 Jul, 2023   HARITHA SONU

ആലപ്പുഴ : വയോജനങ്ങളുടെ യാത്രാ ആനുകൂല്യങ്ങൾ നിർത്തലാക്കിയ റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള സീനിയർ സിറ്റിസൺസ് ഫോറം ആലപ്പുഴ റെയിൽവേ സ്റ്റേഷനുമുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് എൻ. ഗോപിനാഥൻപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എം. ശ്രീകുമാരൻ തമ്പി അധ്യക്ഷനായി. പി.ആർ. പുരുഷോത്തമൻ പിള്ള, എം. ചിദംബരൻ, കെ.കെ. ഉത്തമൻ, സി.ബി. ശാന്തപ്പൻ, പി. നടരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ ജനറൽ സെക്രട്ടറി പി. കുമാരൻ നിർവഹിച്ചു. ടി.എൻ. ശ്രീനിവാസൻ, വി.പി. ചാത്തു, ബി. രാധാകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.