പ്രവാസികൾക്കു വേണ്ടി സർക്കാർ കണ്ണൂ തുറക്കുന്നതുവരെ പോരാടും ...

Monday, 27 Apr, 2020  ANOOB DUBAI

ദുബായ്: കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കു നേരേ കണ്ണടച്ചിരിക്കുന്ന കേന്ദ്ര, കേരള സർക്കാറുകളുടെ നയം തിരുത്തിക്കാൻ സംസ്ഥാനത്തെ  എല്ലാ എം.പിമാരുടേയും ചേർന്ന ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് ആലത്തൂർ എം.പി രമ്യ ഹരിദാസ് പ്രസ്താവിച്ചു. ഇൻകാസ് യു എ ഇ കമ്മിറ്റിയും, ദുബായ് ഇൻകാസ് വോളണ്ടിയർ ടീം, ഇൻകാസ് യൂത്ത് വിംഗ്, ഇൻകാസ് വനിതാ വിംഗ് സംയുക്തമായി നടത്തിയ ( zoom) ഓൺലൈൻ മീറ്റിംഗിൽ ദുബായ് പ്രവാസി പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അവർ. യാത്ര നിയന്ത്രണം കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത ഗർഭിണികൾ, രോഗികൾ,വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞവർ എന്നിവരുടെ പ്രശ്നങ്ങൾ അംഗങ്ങൾ എം.പിയുടെ ശ്രദ്ധയിൽപെടുത്തി. ഇൻകാസ് വോളണ്ടിയർ ടീം കാരുണ്യ പ്രവർത്തനങ്ങളെ എം.പി.അഭിനന്ദിച്ചു. ഇൻകാസ് യൂത്ത് വിംഗ് പ്രസിഡന്റെ ഹൈദർ തട്ടത്താഴത്ത് ഓൺ ലൈൻ മിറ്റിംഗ് നിയന്ത്രിച്ചു. ഇൻകാസ് യു.എ.ഇ കമ്മിറ്റി എക്റ്റിംഗ് പ്രസിഡന്റെ ടി.എ.രവിന്ദ്രൻ, ദുബായ് പ്രസിഡന്റെ എൻ.ആർ. മായൻ, ജയ്ഹിന്ദ് ടിവി മിഡിൽ ഇസ്റ്റ് ചീഫ് എൽവിസ് ചുമ്മാർ, എൻ.പി.രാമചന്ദ്രൻ , ഷാജി പി കാസിം, ബി.പവിത്രൻ, ജിജോ ചിറക്കൽ, ദീപ അനീൽ, സുജിത്ത് അഹ്മ്മദ്, രാജി എസ്നായർ, സിന്ധു മോഹൻ, എലിസബത്ത് ജോബൽ, ബിപിൻ ജേക്കബ്, മിർഷാദ് നുള്ളിപടി, ഫിറോസ് പി.വി, ഷൈജു അമ്മാനപാറ, സനീഷ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ദുബായ് ഇൻകാസ് ജനറൽ സെക്രട്ടി ബി.എ. നാസർ നന്ദി പറഞ്ഞു.