കലാ സാഹിത്യ വേദിയുടെ ''ദുബൈ സംഗമവും മെഹ്ഫിൽ രാവും''

Thursday, 07 Nov, 2019  NAZIMUDEEN

ദുബൈ : തനത് മാപ്പിള കലാ സാഹിത്യ വേദിയുടെ ''ദുബൈ സംഗമവും മെഹ്ഫിൽ രാവും''  ഈ വരുന്ന 9 ന് വൈകിട്ട് 7 ന് നെല്ലറ ഷംസുദ്ദീൻ സാഹിബിന്റെ വസതിയിൽ വച്ച് ഖലീലുല്ലാഹ് ചെംനാട്, നസറുദ്ധീൻ മണ്ണാർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്നു. ഈ സംഗമത്തിൽ പ്രമുഖ മാപ്പിള കലാ സാഹിത്യ  പ്രവർത്തകരും ഗായകരുമായ വി.എം കുട്ടി, വിളയിൽ ഫസീല, ഫൈസൽ എളേറ്റിൽ, സി.വി.എ കുട്ടി ചെറുവാടി, ഇബ്രാഹിം മേളം, മൊയ്തീൻകുട്ടി ഇരിങ്ങല്ലൂർ, അമീറലി ചെറുതുരുത്തി, നസിർ ഈരാറ്റുപേട്ട, റഊഫ് അണ്ടത്തോട്, സിറാജ് വട്ടക്കയം, അമീന സുൽത്താൻ, യൂസഫ് പാനൂർ, ഇക്ബാൽ മടക്കര, അക്‌ബർ തൃത്താല എന്നിവർ പങ്കെടുക്കുന്നു. ഒപ്പം തനത് മാപ്പിള കലാ സാഹിത്യ വേദിയുടെ യു.എ.യിലെ അംഗങ്ങളും, കലാ ആസ്വാദകരും പങ്കെടുക്കുന്നു.  

 

(കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന നാട്ടുവാർത്ത ഡോട്ട് കോമിൽ മറുനാട്ടിലെ മലയാളികൾക്ക്  വാർത്തകളും, പരസ്യങ്ങളും നല്കാൻ വാട്ട്സ് ആപ്പ് ചെയ്യുക. +91 8129898569 )