മഹ്സൂസിന്റെ 139-ാമത് നറുക്കെടുപ്പിൽ മില്യണയർമാരായി രണ്ട് ഇന്ത്യൻ പ്രവാസികൾ.

Wednesday, 02 Aug, 2023   HARITHA SONU

ദുബായ് : മഹ്സൂസിന്റെ 139-ാമത് നറുക്കെടുപ്പിൽ മില്യണയർമാരായി രണ്ട് ഇന്ത്യൻ പ്രവാസികൾ. ടോപ് പ്രൈസ് MAHZOOZ  AED 20,000,000 നേടിയത് മുംബൈയിൽ നിന്നുള്ള 47 വയസ്സുകാരൻ സച്ചിനാണ്. ​ഗ്യാരണ്ടീഡ് റാഫ്ൾ പ്രൈസ് AED 1,000,000 സ്വന്തമാക്കിയത് ​ഗൗതം. മുംബൈയിൽ സ്വകാര്യ കമ്പനിയിൽ CAD ടെക്നിഷ്യനാണ് സച്ചിൻ. 25 വർഷമായി സച്ചിൻ ദുബായ് നിവാസിയാണ്. ശനിയാഴ്ച്ച പുതുതായി ഒരു പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് അപ്രതീക്ഷിത ഭാ​ഗ്യം സച്ചിനെത്തേടിയെത്തിയത്. പൂച്ചയാണ് ഭാ​ഗ്യം കൊണ്ടുവന്നതെന്നാണ് സച്ചിൻ പറയുന്നത്. 

ഭാര്യയ്ക്കും മൂന്നു കുട്ടികൾക്കും ഒപ്പമാണ് സച്ചിൻ താമസിക്കുന്നത്. മഹ്സൂസ് അക്കൗണ്ട് ഞായറാഴ്ച്ച രാവിലെ പരിശോധിച്ചപ്പോഴാണ് ഭാ​ഗ്യശാലി താനാണെന്ന് തിരിച്ചറിഞ്ഞതെന്ന് സച്ചിൻ പറയുന്നു.”ഞാൻ എല്ലാ ആഴ്ച്ചയും മഹ്സൂസിൽ പങ്കെടുക്കും, ഒരു ദിവസം വിജയിക്കും എന്ന പ്രതീക്ഷയോടെ. എന്റെ ജീവിതം മാറ്റിമറിച്ച വിജയമാണിത്. എനിക്കറിയില്ല, പുതുതായി വാങ്ങിയ പൂച്ചക്കുട്ടി ഈ വിജയത്തിൽ എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോയെന്ന് പക്ഷേ, അത് വിജയം കൊണ്ടുവന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.” സച്ചിൻ പറയുന്നു.​

ഗ്യാരണ്ടീഡ് റാഫ്ൾ സമ്മാനം നേടിയ ​ഗൗതം ഇ-മെയിൽ നോട്ടിഫിക്കേഷനിലൂടെയാണ് സ്വന്തം വിജയം അറിഞ്ഞത്. യു.എ.ഇയിൽ പ്രൊജക്റ്റ് എൻജിനീയറായി ജോലിനോക്കുന്ന 27 വയസ്സുകാരൻ ഒരുവർഷമായി സ്ഥിരമായി മഹ്സൂസ് കളിക്കുന്നുണ്ട്. പുതിയ ഒരു വീട് നാട്ടിൽ പണിയാനായി തുക ഉപയോ​ഗിക്കുമെന്നാണ് ​ഗൗതം പറയുന്നത്.വെറും 35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർബോട്ടിൽ വാങ്ങി മഹ്സൂസിൽ പങ്കെടുക്കാം. ശനിയാഴ്ച്ചയിലെ ആഴ്ച്ച നറുക്കെടുപ്പിലും, ​ഗ്രാൻഡ് ഡ്രോയിലും പങ്കെടുത്ത് ഉയർന്ന സമ്മാനമായ AED 20,000,000 അല്ലെങ്കിൽ വീക്കിലി ഡ്രോയിലൂടെ AED 1,000,000 നേടാം. ​ഗ്യാരണ്ടീഡ് മില്യണയറുമാകാം.