ദുബൈ : കൊറോണ എന്ന മഹാമാരിയെ ചെറുക്കാൻ ലോകം മുഴുവൻ പോരാട്ടത്തിലാണ് യു.എ.ഇ ഗവൺമെന്റ് വളരെ നല്ല നിലയിൽ പ്രവാസികളക്കമുള്ളവരുടെ ആരോഗ്യസുരക്ഷയ്ക്ക് വേണ്ടി കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചു വരുന്നു. അതോടൊപ്പം ഗൾഫിലെ ഇന്ത്യക്കാരായ ആളുകളെ സഹായിക്കാൻ ദുബായ് ഇൻകാസ് വോളണ്ടിയർ ടീം രംഗത്ത് വന്നത് അഭിമാനകരമാണ്. ഇൻകാസ് ദുബായ് കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ നാസർ മാടായിയുടെ നേതൃത്വത്തിൽ അഡ്വ: ടി.കെ. ഹാഷിഖ്, എൻ.പി രാമചന്ദ്രൻ, ഹൈദർ തട്ടത്താഴത്ത് എന്നിവർ നേതൃത്വം നൽകുന്ന ദുബായ് ഇൻകാസ് വോളണ്ടിയർ ടീം മികച്ച സേവന പ്രവർത്തനമാണ് നടത്തുന്നത്.
കോവിഡ് 19 പരിശോധനയിൽ പോസറ്റീവ് ആയവരെ ആശുപത്രിയിൽ എത്തിക്കാനും, മെഡിസിൻ ആവശ്യമുള്ളവർക്ക് അത് സംഘടിപ്പിച്ചു നൽകാനും പ്രത്യേകമായ വോളണ്ടിയർ ഗ്രൂപ്പു തന്നെ തയ്യാറായി പ്രവർത്തിച്ചു വരുന്നു. കൂടാതെ ലോക് ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവർക്കും, വിസിറ്റ് വിസയിൽ എത്തി ദുബായിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ഇൻകാസ് വോളണ്ടിയർ ടീം ഭക്ഷണ കിറ്റുകളും, ഫുഡും എത്തിച്ചു നൽകുന്നു. കേരളത്തിലെ എല്ലാ ജില്ലകളിയിൽ നിന്നുമുള്ള പ്രവർത്തകർ വളരെ സജ്ജീവമായി ഈ മനുഷ്യ സേവന കരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാന്നുണ്ട്. കോൺഗ്രസ്സിൻ്റെ പ്രവാസി സംഘടനയായ ഇൻകാസാണ് ദുബായ് വോളണ്ടിയർ ടീം എന്ന നിലയിൽ മികച്ച സേവന പ്രവർത്തനം നടത്തുന്നത്.