ദുബായ് : കഴിഞ്ഞ ദിവസം 370 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ യുഎഇയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 3360ആയി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം രണ്ട് മരണങ്ങളും യുഎഇയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി കഴിഞ്ഞ ദിവസം 150 പേർ രോഗമുക്തരായതായും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 418 പേരാണ് രാജ്യത്ത് ഇതുവരെ കൊറോണ മുക്തരായത് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച രണ്ടു പേരും ഏഷ്യക്കാരാണ് നേരത്തെ തന്നെ കടുത്ത അസുഖബാധിതരായിരുന്ന ഇവർക്ക് കോവിഡിനെ പ്രതിരോധിക്കാനായില്ല എന്നാണ് ആരോഗ്യവകുപ്പ് മന്ത്രാലയം അറിയിച്ചത് ഇരുവരുടെയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചിട്ടുണ്ട്.