ദുബൈ : കണ്ണൂർ സ്നേഹ സംഗമം എർപ്പെടുത്തിയ പ്രവാസി സമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് പ്രവാസി സംഘടനയായ ഇൻകാസിന്റെ ജനറൽ സെക്രട്ടറി ബി.എ.നാസറിന് നൽകി. കണ്ണൂർ ജില്ല സംഗമ വേദിയിൽ കണ്ണൂർ എം.പി കെ.സുധാകരൻ അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ അഡ്വ.ഹാഷിഖ്, എൻ.പി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
(കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന നാട്ടുവാർത്ത ഡോട്ട് കോമിൽ മറുനാട്ടിലെ മലയാളികൾക്ക് വാർത്തകളും, പരസ്യങ്ങളും നല്കാൻ വാട്ട്സ് ആപ്പ് ചെയ്യുക. +91 8129898569 )