ദുബായ്: യു.എ.ഇ. വാട്‌സാപ്പ് കോള്‍ നിയന്ത്രണം എടുത്തു കളഞ്ഞേക്കും. മറ്റു രാജ്യങ്ങളില്‍ വാട്‌സാപ്പിന്റെ വോയ്‌സ് കോള്‍ സംവിധാനം ലഭ്യമാണ്. എന്നാല്‍ യു.എ.ഇ.യില്‍ മെസേജ് ചെയ്യാന്‍ മാത്രമാണ് നിലവില്‍ വാട്‌സാപ്പ് ലഭിക്കുന്നത്. ഇതിന് യു.എ.ഇ. ടെലികോം റെഗുലേറ്ററി അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണം എടുത്തുകളയാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു.