മുംബൈ: തന്റെ ബോസിനൊപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഡിസംബര്‍ 19 ന് നടന്ന ഒരു പാര്‍ട്ടിയില്‍ ബോസുമായി അടുത്തിടപഴകാന്‍ 45 കാരനായ ഇയാള്‍ തന്റെ 28 കാരിയായ രണ്ടാം ഭാര്യയോട് ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത് ഇതേത്തുടര്‍ന്ന്, ആദ്യ ഭാര്യയ്ക്ക് ബന്ധം ഒഴിവാക്കാനായി നല്‍കാനുള്ള 15 ലക്ഷം രൂപ രണ്ടാം ഭാര്യയുടെ കുടുംബം നല്‍കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. എന്നാല്‍ രണ്ടാം ഭാര്യ ഇത് പൂര്‍ണ്ണമായും വിസമ്മതിച്ചപ്പോള്‍ അയാള്‍ തല്‍ക്ഷണം മുത്തലാഖ് നല്‍കുകയായിരുന്നു. 2019 മുതല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാണ്.
പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിതയിലെ 115(2), 351(2), 351(3), 352 എന്നീ വകുപ്പുകളും 2019 ലെ മുസ്ലീം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണം നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.