യു എ ഇ കേന്ദ്രമായ സദ്ഭാവന ഗ്ലോബൽ കൾച്ചറൽ ഫോറം യു എ ഇ യുടെ 53 - ആം ദേശീയ ദിനം `ഈദ് അൽ ഇത്തിഹാദ് ആചരിച്ചു,

Monday, 09 Dec, 2024  Rafeek Vallayamvelil Aly

ദുബായ്:  യു എ ഇ കേന്ദ്രമായ സദ്ഭാവന ഗ്ലോബൽ കൾച്ചറൽ ഫോറം യു എ ഇ യുടെ 53 - ആം ദേശീയ ദിനം `ഈദ് അൽ ഇത്തിഹാദ് ആചരിച്ചു, കെ പി സി സി പ്രസിഡന്റും കണ്ണൂർ എം പി യുമായ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. യു എ ഇ ദിനാഘോഷം പുതുമകളാൽ ശ്രദ്ധേയമായിരുന്നു, പ്രവാസികൾക്ക് കർമ്മ ഭൂമിയായ യു എ ഇ യോടുള്ള ദേശസ്നേഹം ഇതിലൂടെ വിളിച്ചറിയിച്ചു, `സദ്ഭാവനോത്സവം - 24 എന്ന് പേരിട്ട് കെ സുധാകരൻ ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളനത്തിൽ SGCF പ്രസിഡന്റ് സുനിൽ നമ്പ്യാർ അധ്യക്ഷത വഹിച്ചു, നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി, നടനും ഹാസ്യ കലാകാരനുമായ ഹരീഷ് കണാരൻ, പിന്നണി ഗായകൻ അജയ് ഗോപാൽ എന്നിവർ നയിച്ച കലാവിരുന്നും അരങ്ങേറി, SGCF ഗ്ലോബൽ ചെയർമാൻ കെ അജിത്കുമാർ ആമുഖ പ്രഭാഷണം നടത്തി, ഇൻകാസ് യു എ ഇ പ്രസിഡന്റ് സുനിൽ അസീസ്, SGCF ഗ്ലോബൽ കൺവീനർ ഷൈജു അമ്മാനപ്പാറ, വനിതാ വിഭാഗം കോഡിനേറ്റർ നളിനി അനന്ദൻ എന്നിവർ ആശംസകൾ നേർന്നു, സെക്രട്ടറി ജഗദീഷ് പഴശ്ശി സ്വാഗതവും പ്രോഗ്രാം കൺവീനർ പ്രസാദ് കാളിദാസ് നന്ദിയും പറഞ്ഞു. കലാപരിപാടികൾ ആസ്വാദകരുടെ കയ്യടി നേടി.