ദുബായ് : മഹാമാരിയുടെ കാലത്ത് പ്രവാസ ലോകത്ത് കുരുങ്ങിപോയ ഗർഭിണികൾക്കു വേണ്ടി ശബ്ദിക്കാൻ ഭാര്യയെ പ്രാപ്തയാക്കിയും കരുണ്യ പ്രവർത്തനത്തിൻ്റെ പാതയിൽ ജീവന്റെ വില തിരിച്ചറിഞ്ഞു. രക്തദാന ക്യാമ്പുകൾക്ക് നേതൃത്വം നൽകിയും സാമൂഹ്യ മാധ്യമത്തെ പ്രവാസ ലോകത്തെ കൂട പിറപ്പുകൾക്കു സഹായങ്ങൾ എത്തിക്കുന്നതിന്നു വേണ്ടി നിധിൻ ചെയ്ത സേവനങ്ങളും, ത്യാഗ സന്നദ്ധതയും സ്മരാണാജ്വലി തീർത്ത അന്തരീക്ഷത്തിൽ ദുബായ് ഇൻകാസ് വോളണ്ടിയർ ടീം ഒരുക്കിയ രക്തദാന ക്യാമ്പ് അവിസ്മരണിയമായി. ജന്മദിനങ്ങൾ പോലും സാമൂഹിക സേവനത്തിനുള്ള അവസരമാക്കിയ നിതിൻ ചന്ദ്രൻ്റെ സ്മരണാ ദിനത്തിൽത്തന്നെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജന്മ ദിനവും ആയതിന്നാൽ വോളണ്ടിയേഴ്സ് പ്രവർത്തകർ ഒന്നിച്ചു ചേർന്ന് ജന്മദിനാശംസകൾ നേർന്നു.
ദുബായ് അൽ വാസിൽ സ്പോർട്സ് ക്ലബ്ബിൽ നടന്ന രക്തദാന ക്യാമ്പിൽ ഇരുനൂറോളം പ്രവർത്തകർ രക്തം ദാനം ചെയ്തു. രക്തദാനത്തിലൂടെ നൂറുകണക്കിന് രക്തബന്ധുക്കൾക്ക് പിതുജീവൻ പകർന്ന നിഥിന്റെ ജീവകാരുണ്യ രംഗത്തെ സേവനോത്സുകതയെ അനുസ്മരിച്ചു കെപിസിസി വർക്കിംഗ് പ്രസിഡന്റെ കെ.സുധാകരൻ, എം.പി. ടി.എൻ പ്രതാപൻ എം.പി, രമ്യാ ഹരിദാസ് എം.പി തുടങ്ങിയവർ ഫോണിലൂടെ ആശംസകൾ നേർന്നു. രക്തദാന ക്യാമ്പിന് ബി .എ നാസർ, അഡ്വ ഹാഷിക് തൈക്കണ്ടി, എൻ പി രാമചന്ദ്രൻ, സി.മോഹൻ ദാസ്, ഹൈദർ തട്ടതാഴത്ത്, മൊയ്തു കൂറ്റ്യാടി, അജിത്കുമാർ കണ്ണൂർ, അബ്ദു റഹ്മൻ എറാമല, ബിബിൻ ജേക്കമ്പ്, അഷറഫ് പലേരി, ബി പവിത്രൻ, സുജിത് മുഹമ്മദ്, അനൂപ് ബാലകൃഷ്ണൻ, നൌഷാദ്കന്യാപാടി, സി.എ.ബിജു, ഷൈജു ഡനിയൽ, ഷൈജുഅമ്മാനപ്പാറ, ഖുറേഷി ആലപ്പുഴ, നൂറുൽ ഹമിദ്, അനന്ദൻ കണ്ണൂർ, താജുദ്ദീൻ പൈക, ശ്യാം, സുദീപ്, അഹമ്മദ് അലി, ബഷിർ നരണിപ്പുഴ, അഖിൽ തൊടീക്കളം, അശ്റഫ് പൈക, നൗഫൽ കാപ്പാട്, റഫീക്ക് മട്ടന്നൂർ, ബാഫക്കി ഹുസൈൻ, നിജാസ് എറണാകുളം എന്നിവർ നേതൃത്വം നൽകി.