ദുബൈ: മാതാവായ സന്തോഷം പങ്കുവെച്ച് നടി ഷംന കാസിം. ചൊവ്വാഴ്ച രാവിലെ ദുബൈയിലെ ആശുപത്രിയിലായിരുന്നു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ആദ്യത്തെ കണ്‍മണിക്ക് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ പേരാണ് നല്‍കിയിരിക്കുന്നത്. വിവാഹ ശേഷം ഭര്‍ത്താവും ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്ബനീസ് സ്ഥാപകനുമായ ഡോ. ഷാനിദ് ആസിഫലിക്കൊപ്പം ദുബൈയിലാണ് താമസം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. അമ്മയാകാന്‍ പോകുന്ന വിവരം ഡിസംബറില്‍ ഷംന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയരംഗത്തെത്തിയത്. കോളജ് കുമാരന്‍, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടന്‍ േവ്ലാഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ്. നാനിയും കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളായെത്തിയ ദസറയാണ് റിലീസ് ചെയ്ത അവസാനത്തെ ചിത്രം. മാര്‍ച്ച് 30ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്‌സ്‌ഓഫിസില്‍നിന്ന് ഇതുവരെ 100 കോടിയോളം നേടിയിട്ടുണ്ട്.