കുരയ്ക്കണ്ണി : കുരയ്ക്കണ്ണി ഭാഗത്ത് ടൂറിസം മേഖലയിലേക്കുള്ള റോഡ് തകർച്ചയിൽ. കുരയ്ക്കണ്ണി കുറ്റിക്കാട്ട് ബ്യൂറോമുക്കിൽനിന്ന് പാപനാശം കുന്നിലേക്കുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. മഴ തുടങ്ങിയതോടെ റോഡിലാകെ വെള്ളക്കെട്ടുമായി. പാപനാശം കുന്നിലെ പ്രധാന റിസോർട്ടുകളിലേക്കുള്ള പാതയായതിനാൽ ദിനവും നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. നിരവധി വീടുകളും ഈ ഭാഗത്തുണ്ട്. നഗരസഭ 28-ാം വാർഡിലാണ് കോൺക്രീറ്റ് റോഡുള്ളത്. റോഡിന്റെ മിക്ക ഭാഗങ്ങളും തകർന്നിട്ടുണ്ട്. ഓടയില്ലാത്തതിനാൽ റോഡിൽ വെള്ളം കെട്ടിനിൽക്കും. മഴ തീർന്നാലും വെള്ളക്കെട്ടു തുടരും. അപ്പോൾ വാഹനങ്ങളിലല്ലാതെ ഇതുവഴി പോകാനാകില്ല.
നോർത്ത് ക്ലിഫിലെ റിസോർട്ടുകളിലേക്ക് വാഹനങ്ങളിലെത്താനുള്ള റോഡാണിത്. വിദേശികളടക്കമുള്ള വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന റോഡാണ് ഏറെനാളായി തകർന്നുകിടക്കുന്നത്. പ്രദേശവാസികൾ നഗരസഭാ കൗൺസിലറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നന്നാക്കാൻ നടപടികളുണ്ടാകുന്നില്ല.
March 4, 2024
February 21, 2024
February 19, 2024
February 8, 2024
January 25, 2024
January 25, 2024