വർക്കല : രംഗകലാകേന്ദ്രത്തിൽ ഹ്രസ്വകാല കളരി പരിശീലന കോഴ്‌സ് ആരംഭിക്കുന്നതിന്റെ ഭാഗമായി കളരിപ്പയറ്റ് പ്രകടനം നടത്തി. കണ്ണൂരിലെ കളരി ഗുരുക്കൾ എസ്. ആർ. ഡി പ്രസാദിന്റെ നേതൃത്വത്തിൽ, ദേശീയതലത്തിൽ സമ്മാനാർഹരായ 20-ൽപ്പരം വിദ്യാർഥികളാണ് പ്രകടനം നടത്തിയത്. രംഗകലാകേന്ദ്രം ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കളരിത്തറ, പൂത്തറ, ഗണപതിത്തറ, ഗുരുത്തറ എന്നിവർക്ക് ആദരവ് നൽകി കളരി അഭ്യാസത്തിന് തുടക്കം കുറിച്ചു. കണ്ണൂരിൽ നിന്നെത്തിയ കളരിസംഘത്തിന്റെ ഹ്രസ്വ പരിപാടിയും കളരിത്തറയിൽ നടത്തി. എസ്. ആർ. ഡി പ്രസാദിനെ അടൂർ ഗോപാലകൃഷ്ണൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. കളരിപ്പയറ്റ് സംഘത്തിന്റെ പ്രദർശനത്തോടു കൂടിയായിരുന്നു ക്ലാസ്. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ പരിപാടി വീക്ഷിക്കാനെത്തി.
കണ്ണൂർ സർവകലാശാല അംഗീകരിച്ച കളരിയുടെ ഡിപ്ലോമ കോഴ്‌സ് നടത്തുന്നതിനുള്ള അംഗീകൃത സിലബസ് രംഗകലാകേന്ദ്രത്തിനും അനുവദിക്കണമെന്ന് കേരള സർവകലാശാലയോട് അപേക്ഷിച്ചിരിക്കുകയാണെന്ന് രംഗകലാകേന്ദ്രം എക്‌സിക്യുട്ടീവ് ഡയറക്ടർ വി. രാമചന്ദ്രൻ പോറ്റി അറിയിച്ചു. കാലതാമസമുള്ളതിനാൽ രംഗകലാകേന്ദ്രത്തിൽ മൂന്നു മാസത്തെ ഒരു ഹ്രസ്വകാല പരിശീലന ക്ലാസ് ആരംഭിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
March 4, 2024
February 21, 2024
February 19, 2024
February 8, 2024
January 25, 2024
January 25, 2024