പാലോട് : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പനവൂർ നെടുമ്പാ കിഴക്കുംകര പുത്തൻ വീട്ടിൽ പ്രശാന്ത് (25) ആണ് പാലോട് പൊലീസിന്റെ പിടിയിലായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി പെൺകുട്ടിയെ കബളിപ്പിച്ചാണ് പ്രണയത്തിലാക്കിയത്. പെൺകുട്ടിയുമായി എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളം ജില്ലയിലെ പാതാളം എന്ന സ്ഥലത്ത് വച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. പാലോട് ഇൻസ്പെക്ടർ പി ഷാജിമോൻ, എസ് ഐ നിസാറുദ്ദീൻ, എ എസ് ഐ അൽ അമാൻ, സിപിഒ മാരായ സുജുകുമാർ, പ്രണവ്,എസ് സി പി ഓ ഗീത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
March 4, 2024
February 21, 2024
February 19, 2024
February 8, 2024
January 25, 2024
January 25, 2024