നെടുമങ്ങാട് : സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ലാഭകരമായി പ്രവർത്തിക്കുന്നവയുടെ ലാഭവിഹിതത്തിന്റെ പങ്ക് സാമൂഹ്യക്ഷേമ പദ്ധതികൾക്കു വേണ്ടി ഉപയോഗിക്കണമെന്നും അതാണ് സർക്കാർ നയമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കേരള ഫീഡ്‌സ് ലിമിറ്റഡ് സി.എസ്.ആർ. ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന 'സുരക്ഷിത്' പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ആരോഗ്യ ശുചിത്വ ബോധവത്‌കരണവും മെൻസ്ട്രൽ കപ്പ് (എം.കപ്പ്) വിതരണവും നെടുമങ്ങാട് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന 15000-മെൻസ്ട്രൽ കപ്പുകളിൽ 4000-ത്തോളവും നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ഒൻപത് സ്‌കൂളുകളിലായാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്‌കൂളുകളിലെ 8-12 ക്ലാസുകളിലുള്ള പെൺകുട്ടികൾക്ക് ലഭ്യമാക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ യു.ലേഖാറാണി, ബീനാ ജയൻ, എസ്.ഹരികുമാർ, കേരള ഫീഡ്‌സ് എം.ഡി.ബി. ശ്രീകുമാർ, ആറ്റിങ്ങൽ ഡി.ഇ.ഒ. ബിന്ദു ജി.ഐ., ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ നീതാനായർ ആർ., പി.ടി.എ. പ്രസിഡന്റ് പി.അജയകുമാർ എന്നിവർ സംസാരിച്ചു.
March 4, 2024
February 21, 2024
February 19, 2024
February 8, 2024
January 25, 2024
January 25, 2024