പകർച്ചപ്പനിക്കെതിരേ ബോധവത്‌കരണവും പ്രതിരോധ മരുന്നു വിതരണവും നടത്തി.

Sunday, 09 Jul, 2023   HARITHA SONU

കല്ലറ : പകർച്ചപ്പനിക്കെതിരേ ബോധവത്‌കരണവും പ്രതിരോധ മരുന്നു വിതരണവും നടത്തി. നെല്ലിടപ്പാറ സ്വതന്ത്ര റസിഡന്റ്‌സ്‌ അസോസിയേഷനും പൊരുന്തമൺ ഗവ. ഹോമിയോ ആശുപത്രിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പൊരുന്തമൺ ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര റസിഡൻറ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രബാബു അധ്യക്ഷനായി. ശ്രീകല, ബി.കെ.രജിത, തുളസീധരൻ, പ്രസന്നൻ തുടങ്ങിയവർ നേതൃത്വം നൽകി.