കുറുപ്പംപടി : വേങ്ങൂർ പഞ്ചായത്തിലെ കൊച്ചുപുരയ്ക്കൽക്കടവ് ഭാഗത്ത് പുഴയോരം കൈയേറി മണൽഖനനം നടത്തിയ സംഭവത്തിൽ കേസെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കുന്നത്തുനാട് തഹസിൽദാർക്ക് നിർദേശം നൽകി. അനധികൃതമായി മണൽ ഖനനം നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കുറുപ്പംപടി പോലീസിനും നിർദേശമുണ്ട്.
ഖനനം നടത്തിയ വ്യക്തിക്കെതിരേ ഭൂസംരക്ഷണ ചട്ടപ്രകാരം എ.എ. ഫോറം റിപ്പോർട്ട്, സ്കെച്ച് മഹസർ സമർപ്പിക്കണമെന്ന് വില്ലേജ് ഓഫീസറോടും കൈയേറ്റം സംബന്ധിച്ച പരാതി അന്വേഷിക്കണമെന്ന് താലൂക്ക് സർവേയറോടും ആവശ്യപ്പെട്ടിട്ടുണ്ട്. 15 ഏക്കറോളം പുഴയോരം കൈവശമുള്ള വ്യക്തി തന്റെ സ്ഥലത്തോട് ചേർന്നുകിടക്കുന്ന മൂന്ന് ഏക്കർ സർക്കാർഭൂമിയും കൈയേറി ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന പുഴമണൽ വാരിമാറ്റിയെന്ന് ചൂണ്ടിക്കാണിച്ച് ഭൂസമര സമിതി ജില്ലാ കമ്മിറ്റിയംഗം തോമസ് കെ. ജോർജ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. കൊമ്പനാട് വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ ഖനനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024
May 16, 2024
May 12, 2024
March 30, 2024