ചൂർണ്ണിക്കര പഞ്ചായത്തിൽ പൊതു തോടുകളിൽ വ്യാപകമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നു.

Thursday, 11 Feb, 2021  ANOOB NOCHIMA

ചൂർണ്ണിക്കര : ചൂർണ്ണിക്കര പഞ്ചായത്തിൽ പൊതു തോടുകളിൽ വ്യാപകമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നു. മാലിന്യങ്ങൾ ഇടുന്ന സാമൂഹ്യദ്രേഹികളെ പിടികുടുവാൻ പഞ്ചായത്ത് ശക്തമായ നടപടി തുടങ്ങി. പുളിഞ്ചോട് മെട്രോ സ്റ്റേഷനിനടുത്ത് പെറുക്കാലി പാടം തോട്ടിലും, മുട്ടം എസ്.സി.എം.എസ് സമീപം ദേശീയ പാതയ്ക്കരികിലും പഞ്ചായത്ത് ബ്ലീച്ചിങ്ങ് പൗഡർ ഇട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്, ഷീല ജോസ്, അംഗങ്ങളായ രാജേഷ് പുത്തനങ്ങാടി, സബിത സുബൈർ, വിനീഷ് പി.വി എന്നിവർ നേതൃത്വം നൽകി.