കുരുക്കൾ അഴിഞ്ഞ് പെരുമ്പാവൂർ ബൈപാസ്-ഒന്നാം ഘട്ടത്തിന് ആവശ്യമായ നഷ്ട്പരിഹാര തുക 93കോടി രൂപ സ്ഥാലമെടുപ്പ് തഹസീൽദാർക്ക് കൈമാറി.

Tuesday, 03 Aug, 2021   HARITHA SONU

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസ്-ഒന്നാം ഘട്ടത്തിൽ ഭൂമി ഏറ്റെടുത്തവർക്കും, കെട്ടിടം നഷ്ടപെടുന്ന ഉടമകൾക്കും ആവശ്യമായ നഷ്ട്പരിഹാര തുകയായ 93കോടി രൂപ സ്ഥലമെടുപ്പ് തഹസീൽദാർക്ക് കൈമാറിയതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

മരുത് കവലയിൽ തുടങ്ങി എംസി റോഡ്, പിപി റോഡ് എന്നിവ കടന്ന് പാലക്കാട്ടു താഴത്ത് അവസാനിക്കുന്ന വിധത്തിൽ 2 ഘട്ടങ്ങളായാണ് പെരുമ്പാവൂർ ടൗൺ ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ വില്ലേജിലെ അറുപത്തിരണ്ട് വസ്തു ഉടമകളിൽ നിന്ന് 106,112,113,117 ബ്ലോക്കുകളിൽപ്പെട്ട 2.69 ഹെക്ടർ സ്ഥലമാണ് ആദ്യ ഘട്ടത്തിനായി ഏറ്റെടുക്കുന്നത്. രണ്ട് ഘട്ടങ്ങളായിട്ടാണ് ബൈപ്പാസ് പദ്ധതി പൂർത്തികരിക്കുന്നത്. പെരുമ്പാവൂർ, വെങ്ങോല, മാറംമ്പിള്ളി വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഏകദേശം നാല് കിലോ മീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സ്ഥല വില നിർണയം നടപടികൾ പൂർത്തിയായി. തഹസിൽദാർ നൽകിയ കോസ്റ്റ് സ്റ്റേറ്റ്മെന്റ് അടിസ്ഥാനത്തിൽ ഒന്നാം ഘട്ടത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമായി നഷ്ട്പരിഹാര തുക 93 കോടി രൂപ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ സ്ഥാലമെടുപ്പ് തഹസീൽദാർക്ക് കൈമാറി. പദ്ധതിയുടെ നിർമ്മാണം വേഗത്തിൽ തുടങ്ങുമെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.