കോവിഡ് മൂലം ഗൾഫിൽ മരണമടയുന്ന പ്രവാസികളുടെ കൂടുംബങ്ങൾക്ക് കേന്ദ്രം സാമ്പത്തിക സഹായം അനുവദിക്കുക : പി.സി.എഫ്

Wednesday, 03 Jun, 2020  P M JAFFAR

അബൂദാബി: കുടുംബത്തിന്റെ ഏക വരുമാനമായിരുന്ന സാധാണക്കാരായ ഒട്ടനവധി പ്രവാസികളാണ് കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ ജീവൻ വെടിഞ്ഞതെന്നും ഇവരുടെ കൂടുബത്തിന്റെ മുന്നോട്ടുള്ള ജീവിതവും മക്കളുടെ വിദ്യാഭ്യാസവും വഴിയാധാരമായിരിക്കുകയാണെന്നും ഇവരുടെ കുടുബത്തിന് അടിയന്തിര സഹായമെന്ന നിലയിൽ 10 ലക്ഷം രൂപയിൽ കുറയാത്തത് അനുവദിച്ചു കിട്ടുവാൻ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ കേരള സർക്കാർ അടിയന്തിര ഇടപെടൽ നടത്താൻ തയ്യാറാകേണ്ടതുണ്ട്.  ജോലി നഷ്ടപ്പെട്ടും, വിസാ കാലാവധി കഴിഞ്ഞതുമായ സാധാരണക്കാരായ പ്രവാസി സഹോദരങ്ങളെ ഇന്ത്യൻ എംബസികളുടെ കൈവശമുള്ള പ്രവാസികളിൽ നിന്നും കാലങ്ങളായി പിരിച്ചെടുത്ത ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗിച്ച് സൗജന്യ ടിക്കറ്റ് കൊടുത്ത് പിറന്നുവീണ മാതൃരാജ്യത്ത് തിരികെ എത്തിക്കാൻ " പെറ്റമ്മയും പിറന്നുവീണ നാടും സ്വർഗ്ഗത്തെക്കാൾ മഹത്തരമെന്ന് " പയുന്ന കേന്ദ്ര സർക്കാറും അതിന് സമ്മർദം ചെലുത്താൻ സംസ്ഥാന സർക്കാറും തയ്യാറാകണമെന്ന് പി.സി.എഫ് അബൂദാബി കമ്മിറ്റി പ്രസിഡന്റ് ലിയാഖത്ത് അലി തിരുവത്രയും, സെക്രട്ടറി ജലീൽ കടവും, ട്രഷറർ ഫൈസൽ തലശ്ശേരിയും നടത്തിയ സംയുക്ത വാർത്ത കുറിപ്പിൽ അറിയിച്ചു.