ഫുട്ബോൾ ടൂർണമെൻറിൽ മീനങ്ങാടി എം.എഫ്.സി. ജേതാക്കളായി.

Sunday, 11 Apr, 2021   PM JAFFAR

പിണങ്ങോട് : വയനാട് ഈഗിൾ സംഘടിപ്പിച്ച വയനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻറിൽ മീനങ്ങാടി എം.എഫ്.സി. ജേതാക്കളായി. ഫൈനലിൽ പിണങ്ങോട് ഡി.എസ്.എൽ. സെവൻസിനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും വയനാട് ഈഗിൾസ് ചെയർമാൻ ഗഫൂർതയ്യൽ, റഷീദ് മുസ്തഫ വെങ്ങപ്പള്ളി എന്നിവർ ചേർന്ന് വിതരണംചെയ്തു. പി.വി. ഷാജി, കെ.കെ. നിഷാദ്, വി.എം. അയ്യൂബ്, കെ. ജറീഷ് എന്നിവർ നേതൃത്വം നൽകി.