മഴക്കാലപൂർവ ശുചീകരണയജ്ഞം ആരംഭിച്ചു.

Monday, 31 May, 2021   PM JAFFAR

സുൽത്താൻബത്തേരി : മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണയജ്ഞം ആരംഭിച്ചു. പൊതുയിടങ്ങളിലെ ശുചീകരണം ബത്തേരി മിനി സിവിൽസ്റ്റേഷന് മുമ്പിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വീടുകളിലെ ശുചീകരണ യജ്ഞം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ. ആരിഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയൻ, സി.കെ. മുസ്തഫ, നിസാം കല്ലൂർ, നൗഷാദ് മംഗലശ്ശേരി, ഹാരിസ് ബനാന, അഷ്‌റഫ് അമ്പലവയൽ, റിയാസ് കല്ലുവയൽ, റമീസ് ചൂര്യൻ, ഷൗക്കത്ത് കള്ളികുടൻ തുടങ്ങിയവർ സംസാരിച്ചു.