വീട്ടിനുള്ളിൽ സുക്ഷിച്ച വാറ്റുചാരായവും 125  ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും എക്‌സൈസ്‌ സംഘം  കണ്ടെടുത്തു.

Wednesday, 30 Jun, 2021   HARITHA SONU

പുൽപ്പള്ളി : വീട്ടിനുള്ളിൽ സുക്ഷിച്ച 5 ലിറ്റർ വാറ്റുചാരായവും 125  ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും എക്‌സൈസ്‌ സംഘം  കണ്ടെടുത്തു. പാടിച്ചിറ വില്ലേജിൽ ഊട്ടി കവല- ഇല്ലിക്കൽ പത്രോസിന്റെ  മകൻ യോഹന്നാ (57)ന്റെ വിട്ടിൽനിന്നാണ്‌ ലഹരിവസ്‌തുക്കൾ പിടികൂടിയത്‌. ഇയാൾക്കെതിരെ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫീസർ വി എ  ഉമ്മർ, പ്രിവന്റീവ് ഓഫീസർമാരായ ടി ബി  അജീഷ്,  കെ എസ്‌  സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതിസ്, കെ കെ വിഷ്ണു, കെ രാജീവൻ പി ആർ വിനോദ്, വനിത സിവിൽ എക്സൈസ് ഓഫിസർ ടി ജി പ്രസന്ന എന്നിവർ പങ്കെടുത്തു.