മാനന്തവാടി നഗരസഭാകൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചു.

Friday, 04 Jun, 2021   PM JAFFAR

മാനന്തവാടി : നഗരസഭാകൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചു. കേന്ദ്രധനകാര്യകമ്മിഷൻ വിഹിതത്തിന് പദ്ധതി സമർപ്പിച്ചതിൽ എൽ.ഡി.എഫ്. കൗൺസിലർമാരെ അവഗണിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ പ്ലക്കാർഡുകളുമായെത്തിയാണ് പ്രതിഷേധിച്ചത്. നഗരസഭയിലെ എൽ.ഡി.എഫ്. കൗൺസിലർമാർ പ്രതിനിധാനംചെയ്യുന്ന ഡിവിഷനുകളിൽ ഒരാനുകൂല്യവും ആർക്കും നൽകേണ്ടതില്ലെന്ന തീരുമാനം യു.ഡി.എഫ്. തിരുത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭസമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും കൗൺസിലർമാർ അറിയിച്ചു. എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടിനേതാവ് അബ്ദുൾ ആസിഫ്, വി.ആർ. പ്രവീജ്, വിപിൻ വേണുഗോപാൽ, വി.കെ. സുലോചന, ഷൈനി ജോർജ്, സിനി ബാബു എന്നിവർ നേതൃത്വം നൽകി.