അനീമിയ ബോധവത്കരണ വീഡിയോ പ്രകാശനംചെയ്തു.

Thursday, 01 Jul, 2021   HARITHA SONU

കല്പറ്റ : അനീമിയ ബോധവത്കരണവുമായി ബന്ധപ്പെട്ട് ഡബ്ല്യു.എം.ഒ. ഇമാം ഗസ്സാലി ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് അനീമിയ ബോധവത്കരണ വീഡിയോ തയ്യാറാക്കി. കോളേജ് വിദ്യാർഥികൾക്കായി വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിന്റെ തുടർ പ്രവർത്തനമായാണ് എൻ.എസ്.എസ്. യൂണിറ്റ് വീഡിയോ തയ്യാറാക്കിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പ്രകാശനംചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി. മുനീർ, ടി.പി. റഹീം, എം.വി. ആകാശ് എന്നിവർ സംസാരിച്ചു.