ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി.

Wednesday, 30 Jun, 2021   HARITHA SONU

കല്പറ്റ : ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. മാനന്തവാടി ഗാന്ധി പാർക്കിൽ എൽ.ഡി.എഫ്‌. ജില്ലാ കൺവീനർ കെ.വി. മോഹനൻ ഉദ്‌ഘാടനംചെയ്‌തു. കല്പറ്റയിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയും മുട്ടിൽ കുട്ടമംഗലത്ത് എൽ.ജെ.ഡി. ജില്ലാപ്രസിഡന്റ്‌ കെ.കെ. ഹംസയും ഉദ്ഘാടനം ചെയ്തു. സുൽത്താൻബത്തേരി കട്ടയാട് കേരള കോൺഗ്രസ്‌ (എം.) ജില്ലാ പ്രസിഡന്റ്‌ കെ.ജെ. ദേവസ്യയും മാനന്തവാടിയിൽ എൻ.സി.പി. ജില്ലാപ്രസിഡന്റ്‌ ഡോ. എം.പി. അനിലും ഉദ്‌ഘാടനം ചെയ്തു. ഒ.ആർ. കേളു എം.എൽ.എ. മാനന്തവാടി പോസ്‌റ്റോഫീസ്‌ പരിസരത്ത് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ (എസ്‌.) ജില്ലാ പ്രസിഡന്റ്‌ കെ.പി. ശശികുമാർ വെള്ളമുണ്ടയിലും ഐ.എൻ.എൽ. ജില്ലാസെക്രട്ടറി മുഹമ്മദ്‌ പഞ്ചാര കല്പറ്റ സിവിലിലും ഉദഘാടനം ചെയ്‌തു. കൊളഗപ്പാറയിൽ ജനതാദൾ (എസ്‌.) സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.കെ. ബാബു ഉദ്‌ഘാടനം ചെയ്‌തു. കല്പറ്റ എമിലിയിൽ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രനും പൊഴുതനയിൽ ജില്ലാസെക്രട്ടറി പി. ഗഗാറിനും ഉദ്ഘാടനം ചെയ്തു. മാനന്തവാടി മൈസൂരു റോഡ്, വെള്ളമുണ്ട എട്ടേനാൽ എന്നിവിടങ്ങളിൽ പി.വി. സഹദേവനും എ.എൻ. പ്രഭാകരനും ബത്തേരി ടൗണിൽ വി.വി. ബേബിയും ഉദ്ഘാടനം ചെയ്തു. ഒഴുക്കൻമൂലയിൽ ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനംചെയ്തു. പി.കെ. സുരേഷ്‌ ദ്വാരകയിലും കെ. റഫീഖ്‌ കല്പറ്റ ഫാത്തിമാ ആശുപത്രി പരിസരത്തും ഉദ്‌ഘാടനംചെയ്‌തു. 

ഏരിയാ സെക്രട്ടറിമാരായ എം. മധു മുണ്ടേരിയിലും സി.എച്ച്‌. മമ്മി പൊഴുതനയിലും ബേബി വർഗീസ്‌ ബത്തേരി ടൗണിലും എം.എസ്‌. സുരേഷ്‌ബാബു മുള്ളൻകൊല്ലിയിലും എം. റജീഷ്‌ മാനന്തവാടി എരുമത്തെരുവിലും എ. ജോണി ദ്വാരകയിലും ഉദ്‌ഘാടനംചെയ്‌തു. ജില്ലാകമ്മിറ്റിയംഗങ്ങളായ വി.പി. ശങ്കരൻനമ്പ്യാർ മാനിവയലിലും സുരേഷ്‌ താളൂർ കോളിയാടിയിലും പി.ആർ. ജയപ്രകാശ്‌ ബത്തേരി കോട്ടക്കുന്നിലും ടി.ബി. സുരേഷ്‌, പി.എസ്‌. ജനാർദനൻ എന്നിവർ പുല്പള്ളിയിലും എം. സെയ്‌ത്‌ പൊഴുതനയിലും വി. ഉഷാകുമാരി ലക്കിടിയിലും രുക്‌മിണി സുബ്രഹ്മണ്യൻ ഇരുളത്തും കെ. ഷമീർ അമ്പലവയലിലും കെ. സുഗതൻ കല്പറ്റയിലും, വി.പി. വർക്കി തലപ്പുഴയിലും ഉദ്‌ഘാടനം ചെയ്‌തു.