റോഡിന് സമീപത്തുകൂടി കുടിവെള്ള പൈപ്പിട്ടത് റോഡ് തകരുന്നതിനും അപകടങ്ങൾക്കും കാരണമാകുന്നു.

Sunday, 20 Jun, 2021   PM JAFFAR

ആദൂർ : വെള്ളറക്കാട്-ആദൂർ റോഡിന് സമീപത്തുകൂടി കുടിവെള്ള പൈപ്പിട്ടത് റോഡ് തകരുന്നതിനും അപകടങ്ങൾക്കും കാരണമാകുന്നു. ഐശ്വര്യ കുടിവെള്ള പദ്ധതിക്ക് പൈപ്പിടുന്നതിനായി എടുത്ത കുഴികൾ ശരിയായി മൂടാത്തതിനാൽ മണ്ണ് ഒലിച്ച് പോയതാണ് വിനയായത്. കുന്നിനു മുകളിൽ നിന്ന്‌ ആദൂർ മെയിൻ റോഡ് വരെയാണ് റോഡരികിലെ മണ്ണ് ഒലിച്ചിറങ്ങിയത്. ഈ മണ്ണ് മെയിൻ റോഡിലെ കാനയിലും കലുങ്കിലും റോഡിലും അടിയുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി മുടങ്ങി. അതോടെ കരാറുകാർ മടങ്ങി. മഴയെത്തിയതോടെയാണ് കുഴിയിലെ മണ്ണ് ഒലിച്ചിറങ്ങിയത്.