ഡിവൈഎഫ്ഐ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു.

Tuesday, 29 Jun, 2021  ANOOB NOCHIMA

തൃശൂർ : കേന്ദ്ര സർക്കാർ വാക്സിൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, വിതരണത്തിലെ അസമത്വം പരിഹരിക്കുക എന്നീ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ മേഖലാ തലത്തിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. 200ലേറെ  കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ സംഘടിപ്പിക്കപ്പെട്ട സമരത്തിൽ നിരവധി ചെറുപ്പക്കാർ കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌  പങ്കെടുത്തു. മണലൂർ വെങ്കിടങ്ങിൽ സംഘടിപ്പിച്ച സമരം ജില്ലാ സെക്രട്ടറി പി ബി അനൂപ് ഉദ്ഘാടനം ചെയ്തു. ചേർപ്പ് പോസ്റ്റോഫീസിനു മുന്നിലെ സമരം ജില്ലാ പ്രസിഡന്റ്‌ കെ വി രാജേഷ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് കെ കെ മുബാറക്‌, കൊടകര മറ്റത്തൂരിൽ എൻ വി വൈശാഖൻ, ഇരിങ്ങാലക്കുടയിൽ ആർ എൽ ശ്രീലാൽ, കുന്നംകുളത്ത്‌ കെ ബി ജയൻ, തൃശൂരിൽ കെ എസ്  സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകി.