മണ്ണുത്തി : ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജല അതോറിറ്റിയുടെ നേതൃത്വത്തിൽ പണികൾ തുടങ്ങി. മണ്ണുത്തി ആറുവരിയിലെ വെട്ടിക്കലിലാണ് നീരുറവ ഉണ്ടായത്. വെള്ളക്കെട്ട് കാരണം റോഡ് കുഴിയായി മാറിയിരുന്നു. ദേശീയപാത പണിയുമ്പോൾ ഉണ്ടായ പൈപ്പ് ലൈനിലെ തകരാറാണ് ചോർച്ചയ്ക്കു കാരണം. വാഹനങ്ങൾ ഓടുമ്പോളുണ്ടായ മർദം മൂലം പൈപ്പ് പൊട്ടുകയായിരുന്നു. നിർമാണസാമഗ്രികളും പഴയ വസ്തുക്കളും റോഡിനടിയിൽ അവശേഷിക്കുന്നുണ്ട്. പൈപ്പും മറ്റു സാധനങ്ങളും നീക്കേണ്ട ചുമതലയുള്ള റോഡ് നിർമാണ കമ്പനി പലഭാഗത്തും ഇവ നീക്കാതെയാണ് റോഡുപണി നടത്തിയത്. ദേശീയപാതയിലെ ചോർച്ച കണ്ടെത്തി പരിഹരിക്കുന്നതിന് റോഡ് പൊളിക്കണം. ഇതിന് ദേശീയപാത അതോറിറ്റിയുടെ അനുമതി ഇന്നലെയാണ് ലഭിച്ചത്. തുടർന്നാണ് വെട്ടിക്കലിലെ നീരൊഴുക്കുള്ള ഭാഗത്ത് കുഴിച്ചത്. മുളയം ഭാഗത്തുനിന്നും വെള്ളം വിതരണം ചെയ്തിരുന്ന പ്രധാന പഴയ പൈപ്പ് അടച്ചാണ് വാട്ടർ അതോറിറ്റി ഇവിടത്തെ കുഴി മൂടുക.
September 24, 2023
September 19, 2023
September 11, 2023
September 11, 2023