ഓൾ ഇന്ത്യ ബ്ലഡ് ഡോണേർസ് അസ്സോസിയേഷന്റെ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി രൂപികരിച്ചു.

Monday, 01 Aug, 2022  ANOOB NOCHIMA

ത്രിശൂർ : ഇന്ത്യ സമ്പൂർണ്ണ രക്തദാന രാജ്യം എന്ന ലക്ഷ്യവുമായി പ്രവർത്തനമാരംഭിച്ച ഓൾ ഇന്ത്യ ബ്ലഡ് ഡോണേർസ് അസ്സോസിയേഷന്റെ ത്രിശൂർ ജില്ലയിലെ ആദ്യത്തെ പഞ്ചായത്ത് കമ്മറ്റി പുന്നയൂർക്കുളം പഞ്ചായത്തിൽ രൂപികരിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ഇ.കെ.നിഷാറിന്റെ നേതൃത്വത്തിലാണ് കമ്മറ്റിയുടെ പ്രവർത്തനം.

അണ്ടത്തോട് സ്കൂളിൽ നടന്ന പരിപാടി ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ ചെയർമാൻ പി എം ജാഫർ ഉദ്ഘാടനം ചെയ്തു. ഇ.കെ.നിഷാർ പ്രസിഡന്റ്, സി എം ഗഫൂർ സെക്രട്ടറി, റാഷിദ് ട്രഷറർ, ഫിറോസ് മുക്രിയകത്ത്, ദിവാകരൻ പനന്തറ ( വൈസ് പ്രസിഡന്റ്), എച്ച് കെ സുഹൈൽ, ആശ (ജോയിൻ സെക്രട്ടറി). ലാലു, ഇസ്മായിൽ, റാഫി മാളിയേക്കൽ, ഷിബിലി, ജസീം പനന്തറ, അസ്‌ലം, മുബാറക്ക് ( കമ്മറ്റി അംഗങ്ങൾ) തിരഞ്ഞെടുത്തു. ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ കേരള സ്റ്റേറ്റ് കോഡിനേറ്റർ അൻസാർ അസീസ് യോഗം നിയന്ത്രിച്ചു.