ഇന്ധന വില വർധനയിൽ എൽ.ഡി.എഫ്. പ്രതിഷേധം.

Wednesday, 30 Jun, 2021  pm

പെരിഞ്ഞനം : ഇന്ധന വില വർധനയിൽ എൽ.ഡി.എഫ്. പ്രതിഷേധം. കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നുപീടിക സെന്ററിൽ നടന്ന സമരം സി.പി.ഐ. മണ്ഡലം അസി. സെക്രട്ടറി ടി.പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. ടി.പി. അജയൻ അധ്യക്ഷനായി. സുജ, മൃദുല ഗിരീഷ്, ഗ്രിനീഷ്, ഗോപി തുടങ്ങിയവർ നേതൃത്വം നൽകി. പെരിഞ്ഞനത്ത് വിവിധ വാർഡുകളിലായി നടത്തിയ സമരത്തിൽ കെ.കെ. സച്ചിത്ത്, സായിദ മുത്തുക്കോയ തങ്ങൾ, പി.കെ. സജിത്ത്, എൻ.കെ. അബ്ദുൾ നാസർ, കെ.ആർ. റമീസ് തുടങ്ങിയവർ പങ്കെടുത്തു.