ബി.ജെ.പി. 48 മണിക്കൂർ നിരാഹാരം ആരംഭിച്ചു.

Tuesday, 29 Jun, 2021  ANOOB NOCHIMA

മറ്റത്തൂർ : ആറ്റപ്പിള്ളി റെഗുലേറ്റർ കം ബ്രിഡ്ജ് അഴിമതിയും ക്രമക്കേടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പാലത്തിന് സമീപം ബി.ജെ.പി. 48 മണിക്കൂർ നിരാഹാരം ആരംഭിച്ചു. മുൻ ഡി.ജി.പി. ഡോ.ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. മറ്റത്തൂർ, മുപ്ലിയം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം. ഹരി കുണ്ടനി, ടി.ആർ. രമേഷ്, സുനിൽ പൊട്ടനാട്ട് എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. സമരസമിതി ചെയർമാൻ എ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ബി.എം.എസ്. സംസ്ഥാന സമിതി അംഗം ടി.സി. സേതുമാധവൻ, എ.ജി. രാജേഷ്, എം.വി. മധുസൂദനൻ, പി.വി. രഘുനാഥ്, കെ.എസ്. ബിജു, വി.ബി. അരുൺ, ടി.ആർ. രമേഷ്, പി.ഡി. ശ്യാംനാഥ്, രാജ്കുമാർ, കൃഷ്ണൻകുട്ടി പൊട്ടനാട്ട് എന്നിവർ പ്രസംഗിച്ചു.