നിർമാണസാമഗ്രികളുടെ വിലവർധന: എൻജിനിയേഴ്‌സ് ആൻഡ്‌ സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ സമരം നടത്തി.

Thursday, 01 Jul, 2021   PM JAFFAR

മാള : നിർമാണസാമഗ്രികളുടെ വിലവർധനയിൽ പ്രതിഷേധിച്ച് ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ്‌ സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ മാള ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സമരം നടത്തി. കെ.സി. ത്യാഗരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വിനോജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സുരേഷ് കുമാർ, വാണി, ഷെറിൻ എന്നിവർ പ്രസംഗിച്ചു.