കെ.എസ്.യു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു.

Tuesday, 29 Jun, 2021   PM JAFFAR

തിരുവനന്തപുരം : വിദ്യാർഥികളോടും വിദ്യാഭ്യാസ മേഖലയോടുമുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. ജില്ലാ ഭാരവാഹികളായ ഗോപു നെയ്യാർ, അനന്തകൃഷ്ണൻ, കൃഷ്ണകാന്ത്, പ്രതുൽ, രാകേഷ്, രവീണ, അജേഷ് എന്നിവർ നേതൃത്വം നൽകി.

ഓൺലൈൻ, ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ഉപകരണങ്ങൾ നൽകുക, എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി മേഖലയിലെ അഡ്വൈസ്‌ മെമ്മോ കിട്ടിയിരിക്കുന്നവർക്ക് ഉടൻ നിയമനം നൽകുക, വിദ്യാർഥികൾക്കും, അധ്യാപകർക്കും മുൻഗണനാ അടിസ്ഥാനത്തിൽ കോവിഡ് വാക്‌സിനേഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഉപരോധ സമരക്കാരെ പോലീസെത്തി അറസ്റ്റുചെയ്തുനീക്കി.