കെ.പി.എസ്.ടി.എ. ധർണ നടത്തി.

Wednesday, 23 Jun, 2021   HARITHA SONU

തിരുവനന്തപുരം : കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.പി.ഐ. ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ എല്ലാ അധ്യാപക ഒഴിവുകളും നികത്തുക, നിയമനം ലഭിച്ച ഗവൺമെന്റ് സ്‌കൂൾ അധ്യാപകർക്ക് പ്രവേശനാനുമതി നൽകുക, എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഡിജിറ്റൽ പഠന സൗകര്യമൊരുക്കുവാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുക. നാഥനില്ലാക്കളരിയായി മാറിയ 1700 െെപ്രമറി വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകരെ നിയമിക്കുക, അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽനിന്ന്‌ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിസാം ചിതറ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പ്രദീപ് നാരായൺ, ബിജു തോമസ്‌, ജി.ആർ.ജിനിൽ ജോസ്‌, ജെ.സജീന, ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട് തുടങ്ങിയവർ സംസാരിച്ചു.