ഭക്ഷ്യക്കിറ്റും പി.പി.ഇ. കിറ്റുകളും വിതരണം ചെയ്തു.

Friday, 21 May, 2021   HARITHA SONU

പൂജപ്പുര : സരസ്വതി ദേവീക്ഷേത്ര ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റും പി.പി.ഇ. കിറ്റുകളും വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കോർപ്പറേഷൻ നടത്തുന്ന സാമൂഹിക അടുക്കളയ്ക്ക് ആവശ്യമായ പലവ്യജ്ഞനങ്ങളും പച്ചക്കറിയും സമിതി നൽകി. പൂജപ്പുര വാർഡ് കൗൺസിലർ വി.വി.രാജേഷ്, സമിതി അംഗങ്ങളായ മഹേശ്വരൻ നായർ, രാജശേഖരൻ നായർ, മുടവൻമുകൾ സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപകുമാർ എന്നിവർ പങ്കെടുത്തു.