മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സംഭാവന നൽകി.

Saturday, 26 Jun, 2021   PM JAFFAR

കിളിമാനൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 6,04500 രൂപ സംഭാവന നൽകി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായാണ്‌ തുക നൽകിയത്. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ, ഘടകസ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ നൽകിയ വിഹിതമടക്കമാണ് തുക നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി.മുരളി, ഒ.എസ്.അംബിക എം.എൽ.എ.യ്ക്കു കൈമാറി. സെക്രട്ടറി പി.എൻ.അരുൺരാജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.