തിരുവല്ല സ്വകാര്യ ബസ്‌സ്റ്റാൻഡിൽ നിന്നും സർവീസുകൾ തുടങ്ങി.

Tuesday, 29 Jun, 2021   PM JAFFAR


തിരുവല്ല : സ്വകാര്യ ബസ്‌സ്റ്റാൻഡിൽ നിന്നും സർവീസുകൾ തുടങ്ങി. പത്തനംതിട്ട, റാന്നി, മല്ലപ്പള്ളി മേഖലകളിലേക്കുള്ള സർവീസുകളാണ് നാമമാത്രമായി തുടങ്ങിയിരിക്കുന്നത്. കായംകുളത്തിന് രണ്ടിടവിട്ട ദിവസങ്ങളിൽ തിരുവല്ലയിൽ നിന്ന് സർവീസ് നടത്തും. പരമാവധി 40 യാത്രക്കാരെ വരെ കയറ്റാനുള്ള അനുമതിയുണ്ടെന്ന്  ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഏപ്രിൽ 10-നാണ് തിരുവല്ലയിൽ സ്വകാര്യ ബസ് സർവീസ് നിർത്തിയത്.