കുടുംബശ്രീക്കുള്ള വിവിധ ഫണ്ടുകളുടെ വിതരണം നടത്തി.

Wednesday, 30 Jun, 2021  ANOOB NOCHIMA

പത്തനംതിട്ട : വള്ളിക്കോട് ഗ്രാമപ്പഞ്ചായത്തിൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീക്കുള്ള വിവിധ ഫണ്ടുകളുടെ വിതരണവും ആശ്രയ ഗുണഭോക്താക്കളുടെ  മക്കൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാർ, വാർഡ് അംഗങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, സി.ഡി.എസ്. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.