ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ മല്ലപ്പള്ളി ബ്ലോക്ക് തല ഉദ്‌ഘാടനം നിർവഹിച്ചു.

Tuesday, 29 Jun, 2021   PM JAFFAR

മല്ലപ്പള്ളി : ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ മല്ലപ്പള്ളി ബ്ലോക്ക് തല ഉദ്‌ഘാടനം മാത്യു ടി.തോമസ് എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. രാജി പി.രാജപ്പൻ, ഗീത കുര്യാക്കോസ്, പ്രമീള വസന്ത് മാത്യു, സൂസൻ തോംസൺ, സി.കെ.ലതാകുമാരി, റിമി ലിറ്റി, പ്രകാശ് ചരളേൽ തുടങ്ങിയവർ പ്രസംഗിച്ചു. പച്ചക്കറി വികസന പദ്ധതി പ്രകാരം ബ്ലോക്ക് പരിധിയിലെ കൃഷി ഭവനുകളിൽക്കൂടി 33,950 പച്ചക്കറി വിത്ത് പാക്കറ്റുകളും 22,5000 പച്ചക്കറി തൈകളും ജൂൺ, ജൂലായ് മാസങ്ങളിലായി വിതരണം ചെയ്യുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജിജിമോൾ പി.കുര്യൻ പറഞ്ഞു.