അടൂർ ശ്രീമൂലം ചന്തയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചു.

Tuesday, 29 Jun, 2021   PM JAFFAR

അടൂർ : അടൂർ ശ്രീമൂലം ചന്തയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് കിഫ്ബി പദ്ധതിയിൽ നിന്നും തുക അനുവദിച്ചു. 2,31,51,747 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ടെൻഡർ നടപടികൾ ജൂലായ് 15-ന് നടക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം വിളിച്ചു ചേർത്തു.